ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകൾ കൂടി സേനയുടെ ഭാഗമായി. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പലുകളുടെ കമ്മിഷനിങ് നിർവഹിച്ചു.
ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രയ് എന്നിവയാണ് നാവികസേനയുടെ ഭാഗമായത്. ശക്തമായ സമുദ്രശേഷി ഒരു രാജ്യത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.
നാവികസേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോയാണ് ഐഎൻഎസ് ദുനാഗിരി രൂപകൽപന ചെയ്തത്. ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രയ് എന്നിവ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സാണ് രൂപകൽപന ചെയ്തത്.
ഈ കപ്പലുകളുടെ നിർമാണത്തിൽ 75 ശതമാനവും തദ്ദേശീയമായാണ് പൂർത്തിയാക്കിയത്. കൂടാതെ, രാജ്യത്തെ ഇരുനൂറിലേറെ ചെറുകിട
സംരംഭങ്ങൾ ഈ ഉദ്യമത്തിൽ പങ്കാളികളായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാവികസേനയുടെ പ്രോജക്ട് 17എ പ്രോഗ്രാമിലെ അഞ്ചാമത്തെ യുദ്ധക്കപ്പലായ ദുനാഗിരി, ആക്രമണശേഷിയുള്ള സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്നു.
അത്യാധുനിക സെൻസർ സംവിധാനങ്ങളും ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകളും ഈ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. തീരദേശത്തും ആഴക്കടലിലും സർവേ നടത്തുന്നതിനുള്ളതാണ് ഐഎൻഎസ് സംശോധക്.
ഇത്തരത്തിലുള്ള നാലാമത്തെ കപ്പലാണിത്. ആന്റി സബ്മറൈൻ യുദ്ധക്കപ്പലാണ് ഐഎൻഎസ് അഗ്രയ്.
ഈ നേട്ടത്തെക്കുറിച്ച് ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡ് (ജിആർഎസ്ഇ) ചെയർമാനും എംഡിയുമായ പി. ആർ.
ഹരി പ്രതികരിച്ചു. ‘‘ജിആർഎസ്ഇയുടെ മികവുറ്റ കപ്പൽനിർമാണ സൗകര്യങ്ങൾ, നൂതന സാങ്കേതിക ശേഷി, കാര്യക്ഷമമായ പദ്ധതി നിർവഹണം എന്നിവയിലെ നിർണായക നാഴികക്കല്ലാണ് ഈ നേട്ടം.
കപ്പലുകളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സ്വയംപര്യാപ്തതയുടെ വളർച്ച കൂടി ഇത് വ്യക്തമാക്കുന്നു. തന്ത്രപ്രധാനമായ നിരീക്ഷണങ്ങൾ, വാട്ടർ സർവേ പോലുള്ള ഹൈഡ്രോഗ്രാഫിക് പ്രവർത്തനങ്ങൾ, സമുദ്രവുമായി ബന്ധപ്പെട്ട
പ്രതിരോധ മേഖലകൾ എന്നിവയിലെല്ലാം രാജ്യത്തെ ഇതു ശക്തിപ്പെടുത്തുകയും ചെയ്യുന്നു’’– അദ്ദേഹം പറഞ്ഞു. ജൂൺ 22, 2026-ന് നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, ബംഗാൾ ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

