ആലപ്പുഴയിൽ നടന്ന നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട
വിശദമായ അന്വേഷണ റിപ്പോർട്ട് എസ്പി ഷൗക്കത്തലി സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) കൈമാറി. ആദ്യഘട്ട
അന്വേഷണത്തിൽ ബോധപൂർവമായ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എഡിജിപി എംആർ അജിത് കുമാർ നേരിട്ട് ഇടപെട്ടാണ് അന്വേഷണ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയതെന്നാണ് കണ്ടെത്തൽ.
മുൻപ് ഈ കേസ് അന്വേഷിച്ച സംഘാംഗങ്ങളുടെ മൊഴികൾ റിപ്പോർട്ടിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുണ്ട്. എഡിജിപിയുടെ ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം കർശന നിർദേശം നൽകിയതായാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരിക്കുന്നത്.
2023-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഈ വെളിപ്പെടുത്തൽ സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനുള്ളിലെ ഗുരുതരമായ വീഴ്ചകളിലേക്കാണ് വിരൽചൂണ്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

