ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.
രമ വ്യക്തമാക്കി. ഇതുസംബന്ധിച്ച പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അവര്‍ അറിയിച്ചു.
നിലവില്‍ കേസ് കോടതിയുടെ പരിഗണനയിലാണെന്നും, ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തില്‍ യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും കെ.കെ. രമ വ്യക്തമാക്കി.
താനോ തന്റെ പാര്‍ട്ടിയോ ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എംപി നേതാവ് എന്‍.
വേണുവും ഈ വാര്‍ത്ത പൂര്‍ണമായും നിഷേധിച്ചു. 2012 മേയ് നാലിനാണ് ഒഞ്ചിയത്ത് വെച്ച് ആര്‍എംപി നേതാവ് ടി.പി.
ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്. ഈ കേസില്‍ 2024 ഫെബ്രുവരിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു.
കേസിലെ 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി അന്ന് വിധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

