തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് നാഗർകോവിൽ പോക്സോ കോടതി. കുറുംപന സ്വദേശിയായ സെൽവകുമാർ (33) ആണ് കേസിലെ പ്രതി.
2017-ൽ കരുങ്കൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തത്. നീണ്ട
നിയമനടപടികൾക്കും വിചാരണയ്ക്കും ഒടുവിലാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 20 വർഷം തടവ് ശിക്ഷയ്ക്ക് പുറമെ 10,000 രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.
കേസ് അന്വേഷണത്തിലും വിചാരണാ വേളയിലും കാര്യക്ഷമമായി പ്രവർത്തിച്ച അന്വേഷണ ഉദ്യോഗസ്ഥർ, പബ്ലിക് പ്രോസിക്യൂട്ടർ, കോർട്ട് കോൺസ്റ്റബിൾ എന്നിവരെ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. സ്റ്റാലിൻ അഭിനന്ദിച്ചു.
കുളച്ചൽ സബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, കരുങ്കൽ പോലീസ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നിയമനടപടികളും ജില്ലാ പോലീസ് സൂപ്രണ്ട് പ്രത്യേകം പ്രശംസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

