പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തിയുണ്ടായ അപകടത്തിൽ ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് നിലവിൽ പൊലീസ് എത്തിയിരിക്കുന്നത്.
എന്നാൽ, മരിച്ച സോനയുടെ കുടുംബം ഈ നിഗമനത്തെ ശക്തമായി എതിർക്കുകയാണ്. സോന പെട്രോൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, ആത്മഹത്യ ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്ന് മാതാവ് വസന്ത ഉറപ്പിച്ചു പറയുന്നു.
ഭർത്താവ് രജിൻ ലാൽ നിർബന്ധിച്ച് പെട്രോൾ വാങ്ങിപ്പിച്ചതാകാനാണ് സാധ്യതയെന്ന് അവർ ആരോപിച്ചു. സംഭവം നടന്ന ദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും, അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും വസന്ത വ്യക്തമാക്കി.
രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് സോന അറിയിച്ചിരുന്നു. ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസം പാലേരിയിലെ വീട്ടിൽ താമസിച്ചിരുന്ന സോനയെ, രജിൻ ലാൽ ഗൾഫിൽ നിന്നെത്തിയ ശേഷമാണ് കൂട്ടിക്കൊണ്ടുപോയത്.
കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മകൾക്ക് നീതി ലഭിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ ആരോപണങ്ങളുമായി രംഗത്തെത്തി.
സംഭവത്തിന്റെ ഉത്തരവാദിത്തം പൂർണമായും തന്റെ മകന്റെ മേൽ കെട്ടിവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. ‘ സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്’ – എന്ന് രാജൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

