കൊച്ചി: പെരുമ്പാവൂർ മേഖലയിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാറംപിള്ളി മുടിക്കൽ തുകലിൽ വീട്ടിൽ ഉവൈസിനെ (40) കാപ്പ (KAAPA) ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ജി.പ്രിയങ്കയാണ് പ്രതിക്കെതിരെ കാപ്പ ചുമത്തി ഉത്തരവിട്ടത്.
കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ, സംഘർഷം തുടങ്ങി ഒട്ടനവധി കേസുകളിൽ പ്രതിയായ ഉവൈസിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് ബംഗാൾ സ്വദേശിയുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ ബലമായി കവർച്ച ചെയ്യാൻ ശ്രമിച്ചതും, ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ചതുമാണ് കേസിന് ആധാരം.
ഈ കേസിലെ പങ്കാളിത്തം കണക്കിലെടുത്താണ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എൽ.
അനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ ജോജോ ജോർജ്, ജോബി ജോർജ്, എസ്.എൽ.അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ.സുധീർ, എം.ബി.സുബൈർ, സിവിൽ പൊലീസ് ഓഫിസർ എ.കെ.നജ്മി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

