പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരൻ നായകനായ ‘ഖലീഫ’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. സംവിധായകൻ വൈശാഖ് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം വരുന്ന ഓഗസ്റ്റ് 20-നാണ് തിയേറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയ ‘അസലായവളെ’ എന്ന ഗാനം ഇതിനോടകം തന്നെ സംഗീത ആസ്വാദകരുടെ ഇടയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നുണ്ട്.
ദുബായ് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിൽ എത്തുക. ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കേന്ദ്ര കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് വേഷമിടുന്നത്.
ഇതിനുപുറമെ, മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മാളവിക ശർമ്മയാണ് ഈ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു എബ്രഹാം ആണ്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാം തന്നെയാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവഹിക്കുന്നു.
മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ചേതൻ ഡിസൂസ, യാനിക് ബെൻ, ഫോണിക്സ് പ്രഭു എന്നിവർ ചേർന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

