ഏലപ്പാറയിൽ ഉരുൾപൊട്ടലിൽ വീട് പൂർണ്ണമായി തകർന്നിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് തങ്കരാജും കുടുംബവും. പുലർച്ചെ അഞ്ച് മണിയോടെ ശുചിമുറിയിൽ പോകാൻ പുറത്തിറങ്ങിയപ്പോഴാണ് വീടിനു പിന്നിലൂടെ മൺകൂനകൾ ഇളകിവരുന്നത് തങ്കരാജിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ കുടുംബാംഗങ്ങളായ അഞ്ച് പേരെയും അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാൽ മലവെള്ളവും മണ്ണും ഇരച്ചെത്തിയതിനെ തുടർന്ന് തങ്കരാജ് വീട്ടിനകത്ത് കട്ടിലിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
പിന്നീട് കടുത്ത മനോധൈര്യം വീണ്ടെടുത്ത് കട്ടിലിനടിയിൽ നിന്നു പുറത്തുകടന്ന അദ്ദേഹം മൊബൈൽ ഫോൺ കണ്ടെത്തി അയൽവാസികളെ വിവരം അറിയിച്ചു. നാട്ടുകാർ ഉടൻ സ്ഥലത്തെത്തിയാണ് തങ്കരാജിനെ രക്ഷപ്പെടുത്തിയത്.
ഇതിനോടകം തന്നെ വീട് മൺകൂനകൾ മൂടി നിലംപരിശായിരുന്നു. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും റോഡുകളുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞുവീണതിനാൽ ഇവിടേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു മുഴുവൻ രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

