തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലുണ്ടായ അമോണിയ ചോർച്ചയിൽ ഏഴ് പേർ മരണപ്പെട്ടു. പെരിയപാളയത്തുള്ള സെന്റ് പീറ്റേഴ്സ് ബൗൾ പ്രോസസിംഗ് ആൻഡ് എക്സ്പോർട്ടിംഗ് എന്ന മത്സ്യ സംസ്കരണ യൂണിറ്റിലാണ് ദാരുണമായ അപകടം സംഭവിച്ചത്.
ഇന്ന് ഉച്ചയോടെയാണ് കമ്പനിയിൽ വിഷവാതകം ചോർന്നത്. അപകടം നടക്കുന്ന സമയത്ത് അറുപതിലധികം തൊഴിലാളികൾ സംഭവസ്ഥലത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഇതിൽ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ആകെ നാൽപതോളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. തിരുവള്ളൂരിലെ രണ്ട് മെഡിക്കൽ കോളേജുകളിലായാണ് പരിക്കേറ്റവർ ചികിത്സ തേടുന്നത്.
ഇതിൽ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ട ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

