ഇന്ത്യയുടെ വിദേശനയത്തെയും ഭരണനേതൃത്വത്തെയും പ്രശംസിച്ച് ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.
ജയശങ്കർ എന്നിവരുടെ പ്രവർത്തന ശൈലിയെയാണ് അദ്ദേഹം എടുത്തുപറഞ്ഞത്. 2018 മുതൽ 2022 വരെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
ഇന്തോ-അമേരിക്കൻ ഡയലോഗ്സിൽ ഓൺലൈൻ വഴി സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. സ്കോട്ട് മോറിസൺ വ്യക്തമാക്കിയത് ഇങ്ങനെ: ‘‘മോദി ഫോണെടുത്ത് ആരെയും വിളിക്കും.
ഏത് രാജ്യത്ത് പോകണോ അവിടെയെല്ലാം പോകും. ഇതിനെല്ലാം ഒറ്റലക്ഷ്യമേയുള്ളൂ.
ഇന്ത്യയുടെ താൽപ്പര്യം സംരക്ഷിക്കൽ. അതിനായി അടിയുറച്ച മനസ്സാണ് മോദിക്കുള്ളത്’’.
മോദിയുടെ ശക്തമായ നേതൃപാടവത്തിന് കീഴിൽ രാജ്യം വലിയ പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.
ജയശങ്കർ അതീവ പ്രാവുണ്യവും കഠിനാധ്വാനവും ഉള്ള വ്യക്തിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിലവിൽ ആഗോളതലത്തിൽ സുരക്ഷാ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്.
ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷാ കാര്യങ്ങളിൽ ഇന്ത്യയുടെ സജീവ സാന്നിധ്യം അത്യന്തം നിർണായകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനയുടെ വർധിച്ചുവരുന്ന പ്രാദേശിക സ്വാധീനം, പശ്ചിമേഷ്യയിലെ പുതിയ പ്രതിരോധ സഖ്യങ്ങൾ എന്നിവയെക്കുറിച്ചും സംഭാഷണത്തിനിടയിൽ അദ്ദേഹം പരാമർശിച്ചു.
ലോകവേദിയിൽ പുതിയ ശക്തികേന്ദ്രങ്ങളും കൂട്ടായ്മകളും രൂപംകൊള്ളുന്ന ഈ സാഹചര്യത്തിൽ, അതിന്റെ വലിയൊരു ഗുണഭോക്താവായി ഇന്ത്യ മാറുമെന്നും സ്കോട്ട് മോറിസൺ വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

