രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും തനതു കരകൗശല വൈഭവവും കോർത്തിണക്കിയ ഹോർത്തൂസ് ക്രാഫ്റ്റ്സ് ബസാറിന് കൊച്ചിയിൽ ഔദ്യോഗിക തുടക്കം. പ്രമുഖ ചലച്ചിത്രതാരം നമിത പ്രമോദ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ കരവിരുതിന്റെ വർണ്ണക്കാഴ്ചകളാണ് എറണാകുളം ടൗൺ ഹാൾ വേദിയാകുന്ന മൂന്ന് ദിവസത്തെ പ്രദർശനത്തിലുള്ളത്. ഇത്തവണത്തെ ഓണം ഷോപ്പിങ് ഇന്ത്യയുടെ പരമ്പരാഗത കരകൗശല പൈതൃകത്തെ അടുത്തറിയാൻ കൂടിയുള്ള അവസരമായി മാറുകയാണ്.
ചേന്ദമംഗലം, ബാലരാമപുരം, കുത്താമ്പുള്ളി എന്നിവിടങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങൾ മേളയുടെ പ്രധാന ആകർഷണമാണ്. ഇവയുൾപ്പെടെ മുപ്പത്തിരണ്ടിലേറെ ബ്രാൻഡുകളാണ് ഈ സംരംഭത്തിന്റെ ഭാഗമായി അണിനിരക്കുന്നത്.
രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രദർശനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നത്. ആഗസ്റ്റ് 16 ഞായറാഴ്ച വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
രാജകീയ പ്രൗഢിയും പരമ്പരാഗത തുകൽപ്പണിയും ഒരുമിക്കുന്ന ജോധ്പുരിലെ ജൂത്തികൾ, മധുബനി പെയിന്റിങ് കലാരൂപങ്ങൾ, പ്രകൃതിദത്ത നാരുകളിൽ തീർത്ത ബാഗുകൾ, ആധുനിക ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ, പൈതൃക നെയ്ത്തിന്റെ മാറ്റ് കൂട്ടുന്ന സാരികൾ തുടങ്ങി ഒട്ടനവധി അപൂർവ കരകൗശല, കൈത്തറി ശേഖരങ്ങൾ മേളയിലൊരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള തനതു വസ്ത്രനിർമ്മാണ പാരമ്പര്യത്തിൽ നിന്നും കൃത്യമായി ക്യൂറേറ്റ് ചെയ്ത ഉൽപന്നങ്ങളാണ് ഓണക്കാല ഷോപ്പിങ്ങിനായി ഹോർത്തൂസ് ക്രാഫ്റ്റ്സ് ബസാർ ഒരുക്കിയിരിക്കുന്നത്.
പശ്മീന, ബനാറസി, ജാംദാനി, ഇക്കത്ത്, കാഞ്ചീപുരം തുടങ്ങിയ പരമ്പരാഗത കൈത്തറി ശേഖരങ്ങളുമായി വിവിധ നെയ്ത്തുകൂട്ടായ്മകളും പ്രമുഖ ഡിസൈനർ സംരംഭങ്ങളും മേളയിൽ നേരിട്ടെത്തുന്നുണ്ട് എന്നത് ഇതിന്റെ പ്രത്യേകതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

