കൂത്താട്ടുകുളം കിഴകൊമ്പ് പമ്പഴക്കുന്നേൽ സ്വദേശികളായ അനന്തു അശോക്-അശ്വതി ദമ്പതികളുടെ നാലുമാസം പ്രായമുള്ള മകൻ ധ്രുവാൻ ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിൽ. അപൂർവ്വമായ സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ്-1 (എസ്എംഎ) എന്ന രോഗാവസ്ഥയിലാണ് കുഞ്ഞ് ഇപ്പോൾ കഴിയുന്നത്.
പേശികളുടെ ബലം കുറയുകയും ശരീരത്തിന്റെ ചലനശേഷി പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്ന സങ്കീർണ്ണമായ അവസ്ഥയാണിത്. കുട്ടിക്ക് ഒരു മാസം പ്രായമുള്ളപ്പോൾ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതിനകം ചികിത്സയ്ക്കായി വലിയൊരു തുക കുടുംബത്തിന് ചെലവായിട്ടുണ്ട്. കുട്ടിയുടെ ചലനശേഷി വീണ്ടെടുക്കുന്നതിന് ജീൻ തെറപ്പി അത്യാവശ്യമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
വിദേശത്തുനിന്നും ഇറക്കുമതി ചെയ്യേണ്ട മരുന്നിനായി ഏകദേശം 16 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തികമായി ഉയർന്ന ബാധ്യത നേരിടുന്ന കുടുംബത്തെ സഹായിക്കുന്നതിനായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ‘ധ്രുവാൻ സഹായനിധി’ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ കൂത്താട്ടുകുളം ശാഖയിൽ അക്കൗണ്ട് തുറന്നു.
കുട്ടിയുടെ പിതാവ് അനന്തു അശോക്, നഗരസഭാധ്യക്ഷൻ റെജി ജോൺ, വാർഡ് അംഗം ഷീല ബിനോയ് എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലാണ് ഈ അക്കൗണ്ട് പ്രവർത്തിക്കുന്നത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ കാരുണ്യം അനിവാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

