അങ്കണവാടി അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടയം റോട്ടറി ക്ലബ്ബും പുതുപ്പള്ളി റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടി പുതുപ്പള്ളി പഞ്ചായത്തിന്റെയും കോട്ടയം മുനിസിപ്പാലിറ്റിയുടെയും കീഴിലുള്ള അധ്യാപകർക്കായാണ് ഒരുക്കിയത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതകുമാരി സലിമോൻ നിർവഹിച്ചു. സെമിനാറിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപതോളം അധ്യാപികമാർ സജീവമായി പങ്കെടുത്തു.
കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് കുരുന്നുകൾക്കായി പ്രസിദ്ധീകരിച്ച ‘കുരുന്നില’ എന്ന പുസ്തക ശേഖരം ചടങ്ങിൽ വിതരണം ചെയ്തു. ഈ പുസ്തകങ്ങളുടെ ഫലപ്രദമായ ഉപയോഗത്തെക്കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ അധ്യാപകർക്ക് പ്രത്യേക പരിശീലനവും ക്ലാസും നൽകി.
ചടങ്ങിൽ റോട്ടറി സോൺ 37 അസിസ്റ്റന്റ് ഗവർണർ ഡോ. ജീവൻ ജോസഫ്, കോട്ടയം റോട്ടറി ക്ലബ് പ്രസിഡന്റ് പി.പി.മാത്യു, പുതുപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് രമേശ്.സി, സെക്രട്ടറി ജീന ജേക്കബ്, സുരക്ഷ പദ്ധതി ചെയർമാൻ അൻവർ മുഹമ്മദ്, പള്ളം ബ്ലോക്ക് സിഡിപിഒ ജിനു മേരി ബെഞ്ചമിൻ, പള്ളം ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിനു.കെ.പോൾ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

