കോഴിക്കോട് ജില്ലയിലെ മുക്കം – തിരുവമ്പാടി റൂട്ടിൽ യാത്രാതടസ്സം സൃഷ്ടിച്ചുകൊണ്ട് കോഴി കയറ്റിവന്ന ലോറി മറിഞ്ഞു. തൊണ്ടിമ്മൽ മേഖലയിലാണ് ഈ അപകടമുണ്ടായത്.
ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ വാഹനത്തിന്റെ ഡ്രൈവർക്കും സഹായികൾക്കും ഉടൻ തന്നെ പ്രാദേശികവാസികളുടെ നേതൃത്വത്തിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ചാണ് റോഡരികിൽ കിടന്ന ലോറി നീക്കം ചെയ്തത്. തുടർന്ന് റോഡിൽ പരന്നൊഴുകിയ ഡീസൽ, ഓയിൽ എന്നിവയും കോഴിയുടെ അവശിഷ്ടങ്ങളും വെള്ളം പമ്പ് ചെയ്ത് പൂർണ്ണമായി കഴുകി വൃത്തിയാക്കി.
ഇതിനുശേഷമാണ് ഈ പാതയിലൂടെയുള്ള ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

