മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വഴിയിൽ ഇറക്കിവിട്ടു. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചതായി ജോൺ ബ്രിട്ടാസ് ഗുരുതര ആരോപണം ഉന്നയിച്ചു.
നാല് പൊലീസുകാരാണ് ഈ അതിക്രമത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനത്തിന്റെ സീറ്റിനടിയിലേക്ക് തള്ളിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്നും താൻ ഒരു എംപിയാണെന്ന് വ്യക്തമാക്കിയിട്ടും ക്രൂരമായ മർദ്ദനമാണ് നേരിടേണ്ടിവന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തന്നെ മർദ്ദിക്കുന്നത് സ്ഥലത്തുണ്ടായിരുന്ന ഡിസിപി കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒടുവിൽ വഴിയിൽ ഇറക്കിവിടുകയായിരുന്നു.
രാജ്യത്തെ ഒരു എംപിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്ന് അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്ത വിവരം ലഭിച്ചതിനെ തുടർന്നാണ് താൻ സ്ഥലത്ത് എത്തിയത്.
തനിക്കൊപ്പം പൊലീസ് വാഹനത്തിലുണ്ടായിരുന്ന മറ്റ് ചിലരും മർദ്ദനത്തിനിരയായിട്ടുണ്ട്. തന്നെ മർദ്ദിച്ച സംഭവത്തിന് ജാർഖണ്ഡ് സ്വദേശിയായ ഒരു യുവാവ് സാക്ഷിയാണെന്നും ഈ പയ്യൻ ഇടപെട്ടത് കൊണ്ടാണ് കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

