തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. 20 വര്‍ഷമായി വര്‍ക്കലയില്‍ താമസിക്കുന്ന ബ്രിട്ടീഷ് വനിതയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്.
റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇരുചക്ര വാഹനം എടുക്കാനെത്തിയപ്പോള്‍ യുവാവ് ആക്രമിച്ചെന്നാണ് പരാതി. ( sexual assault against british lady in varkala) ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത്.
വാഹനം എടുക്കാനെത്തിയപ്പോള്‍ യുവാവ് യുവാവ് വലിച്ചുകീറിയതായും അസഭ്യം പറഞ്ഞെന്നും ശരീരത്തില്‍ കടന്നുപിടിച്ചെന്നും വിദേശ വനിത പറഞ്ഞു. ഇവര്‍ അലറി വിളിക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തു.
ആളുകള്‍ ഓടി വന്നിട്ടും ഇയാള്‍ അതിക്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെന്നും പിന്നീട് നാട്ടുകാര്‍ക്ക് ഇയാളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തേണ്ടി വന്നുമെന്നും ദൃക്സാക്ഷികള്‍ പറയുന്നു. വിദേശ വനിത വര്‍ക്കല ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നല്കി.
പ്രതിയെ അയിരൂര്‍ പോലീസ് പിടികൂടി. ഓടയം പറമ്പില്‍ സ്വദേശി 28 വയസ്സുകാരന് ഷഹാദാണ് അറസ്റ്റിലായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

