മലയാള സിനിമാ ലോകത്ത് ഏറെ ചർച്ചയായ സ്റ്റൈലിഷ് ചിത്രങ്ങളുടെ സംവിധായകൻ അമൽ നീരദ് തന്റെ പുതിയ സിനിമയായ ‘ബാച്ച്ലർ പാർട്ടി D’eux’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2012-ൽ റിലീസ് ചെയ്ത് വൻ വിജയമായി മാറിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായാണ് ഈ പുതിയ ചിത്രം എത്തുന്നത് എന്നതിനാൽ സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകളാണ് ഉയർന്നിട്ടുള്ളത്.
ഫ്രഞ്ച് ഭാഷയിലെ പദമാണ് ‘D’eux’. ഫ്രഞ്ചിൽ ഇതിന് ‘രണ്ട്’ എന്നും, ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ് അർത്ഥം വരുന്നത്.
യുവനിരയിലെ പ്രമുഖ താരങ്ങളും മലയാളത്തിലെ മുൻനിര അഭിനേതാക്കളും അണിനിരക്കുന്ന ചിത്രമാണിത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ശറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയ നീണ്ട
താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകരും പ്രമുഖരാണ്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ.
പി.ആർ.ഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

