കോഴിക്കോട്: മില്‍മ മലബാര്‍ മേഖല യൂണിയന് പിരിച്ചുവിട്ടു. മലബാര്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷനിലെ (എംഡിആര്‍എഫ്) ക്രമക്കേടുകളുമായി ബന്ധപ്പെട്ട
പരാതികളെ തുടർന്നാണ് ഈ നടപടി. സഹകരണ സംഘം രജിസ്ട്രാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
യൂണിയന്റെ ഭരണച്ചുമതല ഇനിമുതല്‍ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ വയനാട് ഡെപ്യൂട്ടി ഡയറക്ടര്‍ ഏറ്റെടുക്കും. എംഡിആര്‍എഫ് രൂപീകരിച്ചതുമുതല്‍ ഇതുവരെയും ഔദ്യോഗികമായി ഓഡിറ്റ് നടത്തിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
സ്ഥാപനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകളാണ് നിലവിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. കാസര്‍ഗോഡ് ഡയറിയില്‍ ഗുണനിലവാരമില്ലാത്ത പാല് സംഭരിച്ചതിലൂടെ 27,45,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രധാന പരാതി.
ഈ തുക ഉത്തരവാദികളില്‍ നിന്നും ഈടാക്കുന്നതിന് പകരം കണക്കില്‍ കുറവ് വരുത്തി ക്രമക്കേട് നടത്തിയതായും കണ്ടെത്തി. കൂടാതെ, മലപ്പുറം ഡയറിയില്‍ നെയ്യ് മോഷണവും പാല് ഉല്പന്നങ്ങളുടെ സ്റ്റോക്കില്‍ 84,45,000 രൂപയുടെ ക്രമക്കേടും നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
മലപ്പുറം ഡയറിയുടെ ഉദ്ഘാടനത്തിനായി ഒരു കോടി അന്‍പത് ലക്ഷം രൂപയാണ് ചെലവഴിച്ചത്. തുടര്‍ന്ന് 50 ലക്ഷം രൂപയുടെ ഗ്രാന്‍ഡ് ലഭിക്കുന്നതിനായി 25 ലക്ഷം രൂപ ചെലവഴിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

