ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയും നടനുമായ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ കോടതിയിൽ ഹർജി നൽകി. തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് നടി നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
തന്റെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അൻസിബ സമീപിച്ചത്. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാൻ എന്ന രീതിയിൽ വർഗീയ പരാമർശങ്ങൾ നടത്തിയെന്നാണ് നടിയുടെ പ്രധാന ആരോപണം.
ഈ വിഷയത്തിൽ നേരത്തെ പോലീസ് നടിയും സഹപ്രവർത്തകയുമായ നീന കുറുപ്പിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ നിയമപരമായ നടപടികൾ ആവശ്യപ്പെട്ടാണ് അൻസിബ കോടതിയുടെ ഇടപെടൽ തേടിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

