മലപ്പുറം തിരൂർ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങിയ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയായ വിനോദ് കുമാർ ജി വി (47) ആണ് പിടിയിലായത്.
തിരൂർ കന്മനം സ്വദേശിയായ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ നടപടി. ആയുർവേദിക് വെൽനസ് സെൻ്ററിന് ലൈസൻസ് അനുവദിക്കുന്നതിനായി പ്രതി 4,300 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരനെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട വിനോദ് കുമാർ, ഇതിൽ 3,000 രൂപ നേരിട്ടും ബാക്കി 1,300 രൂപ ഭാര്യയുടെ ഗൂഗിൾ പേ വഴിയും കൈപ്പറ്റി.
ഈ കേസിൽ നേരത്തെ നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, താൽക്കാലിക ജീവനക്കാരനായ ശിഹാബുദ്ധീൻ എന്നിവർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയും തുടരന്വേഷണത്തിലൂടെയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ പങ്കും പുറത്തുവന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതോടെ വിജിലൻസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

