തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കരമാർഗമുള്ള ചരക്ക് ഗതാഗതത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരവ്യാപന വിഭാഗമായ പി.ആർ.ഡിയുടെ സമൂഹമാധ്യമ പേജിൽ എൽ.ഡി.എഫ് സർക്കാരിന്റെ പഴയ പോസ്റ്റർ പങ്കുവെച്ചത് ശ്രദ്ധയിൽപ്പെട്ടു. പിണറായി വിജയൻ സർക്കാരിന്റെ കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന പരിപാടിയുടെ പോസ്റ്ററാണ് അബദ്ധത്തിൽ പങ്കുവെച്ചത്.
വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പ്രസ്തുത പോസ്റ്റർ പിൻവലിക്കുകയും പുതിയ പോസ്റ്റർ പകരം പങ്കുവെക്കുകയും ചെയ്തു. അതേസമയം, ചരിത്രപരമായ മറ്റൊരു ചുവടുവയ്പ്പിലേക്ക് നീങ്ങുകയാണ് വിഴിഞ്ഞം തുറമുഖം.
ഇതുവരെ പ്രധാനമായും ഒരു ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായിമാത്രം അറിയപ്പെട്ടിരുന്ന വിഴിഞ്ഞത്തുനിന്ന്, ഇനി മുതൽ റോഡ് മാർഗവുമുള്ള ചരക്കുനീക്കത്തിന് തുടക്കമാവുകയാണ്. ഇതിനായി കസ്റ്റംസിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

