സംവിധായകൻ തരുൺ മൂർത്തിയുടെയും സൂപ്പർതാരം മോഹൻലാൽന്റെയും പുതിയ സിനിമയുടെ ചിത്രീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള നിലയ്ക്കൽ പ്രദേശത്താണ് നിലവിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
ചിത്രത്തിനായി ആദ്യം പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും വനം വകുപ്പ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് റാന്നി ഫോറസ്റ്റ് ഡിവിഷന്റെ പ്രത്യേക അനുമതിയോടെയാണ് നിലവിലെ ലൊക്കേഷനിലേക്ക് ചിത്രീകരണം മാറ്റിയത്.
ചിത്രത്തിൽ മോഹൻലാൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അയ്യപ്പഭക്തരെ കടത്തിവിടുവിക്കുന്ന സുപ്രധാന രംഗമാണ് ഇന്ന് ഇവിടെ ചിത്രീകരിച്ചത്.
അതേസമയം, ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് യാതൊരുവിധ എതിർപ്പുമില്ലെന്ന് ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. എന്നാൽ, പെരിയാർ ടൈഗർ റിസർവ് മേഖലയിൽ ചിത്രീകരണം നടത്തുവാൻ വനം വകുപ്പിന്റെ അനുമതി അനിവാര്യമാണെന്നും, നിലവിൽ അവർ അതിനുള്ള അനുവാദം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാന്നി ഫോറസ്റ്റ് ഡിവിഷൻ നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ ഷൂട്ടിംഗ് മുന്നോട്ട് പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

