ബന്ധുവായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേയ്സിലാക്കി ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വടക്കൻ ബുരാരിയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്.
ഡൽഹിയിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്തുവരുന്ന ബിഹാർ സ്വദേശിയാണ് ഈ കേസിൽ പൊലീസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ വലിയ സ്യൂട്ട്കേയ്സുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിനെ കണ്ടെത്തുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയുമാണ് ഉണ്ടായത്. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ബുരാരിയിലുള്ള ആളൊഴിഞ്ഞ ഒരു സ്ഥലത്തുനിന്നാണ് ഉപേക്ഷിക്കപ്പെട്ട
നിലയിൽ സ്യൂട്ട്കേയ്സ് കണ്ടെടുത്തത്. കുടുംബത്തിലുള്ള തർക്കങ്ങളെ തുടർന്നാണ് ബന്ധുവായ 17 കാരിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
എന്നാൽ പെൺകുട്ടിക്ക് മറ്റൊരു പ്രണയബന്ധമുണ്ടായിരുന്നതായും ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അനൗദ്യോഗിക വിവരങ്ങളുണ്ട്. എങ്കിലും ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
സ്യൂട്ട്കേസിൽ നിന്നും കണ്ടെടുത്ത മൃതദേഹം തുടർനടപടികൾക്കായി പോസ്റ്റ്മോർട്ടത്തിനു അയച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

