സംഗീത ലോകത്ത് തന്റേതായ വേറിട്ട ശബ്ദസൗന്ദര്യം കൊണ്ട് ശ്രദ്ധേയയായ പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മി ആലപിച്ച പുതിയ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുന്നു.
ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘ഓട്ടം തുള്ളൽ’ എന്ന പുതിയ സിനിമയിലെ ലിറിക്കൽ ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാടൻ ശീലുകൾക്ക് ഏറെ പ്രാധാന്യമുള്ള ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണൻ ബി കെ ആണ്.
ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. ചിത്രത്തിന്റെ റിലീസിംഗിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായാണ് അണിയറപ്രവർത്തകർ ഈ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സിറിയക്ക് ആലഞ്ചേരിയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ എന്നിവരുമാണ്.
തനി നാടൻ പശ്ചാത്തലത്തിലുള്ള കഥയാണ് സിനിമ പറയുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഒരു ഗ്രാമത്തിലെ കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്നങ്ങൾ ആ നാടിന്റെ തന്നെ പ്രശ്നമായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ കെ ജയദീഷ്, ചിത്ര നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി രിഹരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കൂടാതെ ബിബിൻ ജോർജ് ചിത്രത്തിൽ സുപ്രധാനമായ മറ്റൊരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ബിനു ശശിറാം ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: അമൽ സി ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ: സിജി തോമസ് നോബൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടർമാർ: സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ്: അജി മസ്ക്കറ്റ്, മാനേജർമാർ: റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കടവൂർ, പി.ആർ.ഒ: വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

