ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധി സംബന്ധിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സംഘടനയ്ക്കുള്ളിൽ അമർഷം ശക്തമാകുന്നു. പ്രായപരിധി 38 വയസ്സ് ആയി നിജപ്പെടുത്തിയതിനെതിരെയാണ് ഒരുവിഭാഗം ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തുവന്നിരിക്കുന്നത്.
ഈ മാപദണ്ഡം അംഗീകരിക്കാൻ കഴിയില്ലെന്നാണ് വിമർശനം ഉയർന്നിട്ടുള്ളത്. താൽപ്പര്യമില്ലാത്ത വ്യക്തികളെ ഒഴിവാക്കാനാണ് പ്രായപരിധി മനപ്പൂർവ്വം കുറച്ചതെന്ന ഗുരുതര ആരോപണവും ഇവർ ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിളിച്ചുചേർത്ത ഫ്രാക്ഷൻ യോഗത്തിലാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ പാർട്ടി സെക്രട്ടറിയുടെ ഈ നിർദ്ദേശം പാർട്ടിയുടെ ഔദ്യോഗിക തീരുമാനമല്ലെന്ന് വിമർശനം ഉന്നയിച്ച നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ ഡിവൈഎഫ്ഐയുടെ കേന്ദ്ര നേതാക്കൾ അടക്കം പലരും 40 വയസ്സ് കഴിഞ്ഞവരാണെന്ന വസ്തുതയും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണെന്നും നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞദിവസം എം വി ഗോവിന്ദൻ വിളിച്ചുകൂട്ടിയ ഫ്രാക്ഷൻ യോഗത്തിലാണ് ഈ നിർദ്ദേശം ചർച്ചയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

