പ്രതികൂല കാലാവസ്ഥയെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് നിശ്ചയിച്ചിരുന്ന തൃശൂർ സന്ദർശനം മാറ്റിവച്ചു. വ്യോമമാർഗമുള്ള യാത്രയിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം.
കല്യാൺ ജ്വല്ലേഴ്സ് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനായിരുന്നു വിജയ് തൃശൂരിൽ എത്താൻ തീരുമാനിച്ചിരുന്നത്. കോയമ്പത്തൂരിൽനിന്നും ഹെലികോപ്റ്ററിൽ തൃശൂരിൽ ഇറങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്നാൽ കോയമ്പത്തൂരിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഹെലികോപ്റ്റർ യാത്ര സാധ്യമാകാതെ വരികയായിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് ആദ്യമായി കേരളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ടായിരുന്നു.
കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി. എസ്.
കല്യാണരാമൻന്റെ വസതിയിൽ അര മണിക്കൂർ നീളുന്ന ചടങ്ങിൽ പങ്കെടുക്കാനായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ അസൗകര്യങ്ങൾ മൂലം മാറ്റിവച്ച സന്ദർശം മറ്റൊരു ദിവസത്തേക്ക് പുനഃക്രമീകരിക്കുമെന്നാണ് വിവരം ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

