തുലാമാസ പൂജകള്ക്കായി ശബരിമല ക്ഷേത്രനട വീണ്ടും തുറക്കുമ്പോൾ ദർശനത്തിനായി വൻ തിരക്ക് അനുഭവപ്പെടുമെന്ന് സൂചന.
നാളെ നട തുറക്കുന്ന ദിവസം മാത്രം 30,000 തീർഥാടകർ ആണ് വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിരിക്കുന്നത്.
പൂജ അവധി ദിവസങ്ങൾ കൂടി വരുന്നതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. തുലാം ഒന്നായ ഒക്ടോബർ 18-ന് 50,000 പേരും ഒക്ടോബർ 19-ന് 40,000 പേരും ഇതിനോടകം തന്നെ ദർശനത്തിനായി ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്.
ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് നിലവിലും ബുക്കിംഗ് നടപടികൾ തുടരുകയാണ്. തീർഥാടകർക്കായി ശുചിമുറികളും കുളിമുറികളും സൗജന്യം ശബരിമലയിലെത്തുന്ന ഭക്തർക്കായി സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ശുചിമുറികളും കുളിമുറികളും പൂർണ്ണമായും സൗജന്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കി.
പണം ഈടാക്കി ഏർപ്പെടുത്തിയിരുന്ന സേവനങ്ങളാണ് ഇതോടെ സൗജന്യമാക്കിയത്. ശുചിമുറികളുടെ നിലവാരക്കുറവിനെക്കുറിച്ചും അമിത പണപ്പിരിവിനെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്നിരുന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡിന്റെ ഈ നിർണ്ണായക നടപടി.
അതേസമയം, താല്പര്യമുള്ള ഭക്തർക്ക് സംഭാവനയായി പണം നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനത്തെ ഒരു വിപ്ലവകരമായ തീരുമാനമായാണ് ദേവസ്വം ബോർഡ് വിശേഷിപ്പിച്ചത്.
ഇതിനിടയിൽ, ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മെസ്സ് ഗ്രാൻ്റ് വർധിപ്പിച്ചു കൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിറക്കി. പൊലീസുകാരുടെ പ്രതിദിന മെസ്സ് അലവൻസ് 79 രൂപയിൽ നിന്ന് 90 രൂപയാട്ടാണ് വർധിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

