അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ജിഎസ്ടി വകുപ്പിന്റെ സമഗ്രാന്വേഷണ റിപ്പോർട്ട് വൈകാതെ പുറത്തുവരും. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് നിലവിൽ തയാറെടുക്കുന്നത്.
മെസിയെ സംസ്ഥാനത്ത് എത്തിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് സ്പോൺസർമാർ 22.68 കോടി രൂപയുടെ സേവന നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതുമായാണ് ജിഎസ്ടി വകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ഫെമ (FEMA) ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന ഗുരുതരമായ സംശയവും ഇഡിയുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്. കായിക വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പരിശോധനകളും സമാന്തരമായി പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

