ആലപ്പുഴ ജില്ലയിലെ കായംകുളം പുല്ലുകുളങ്ങരയിൽ വീടുകളിൽ അനധികൃതമായി മദ്യം വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർക്കാണ് ക്രൂരമർദ്ദനമേറ്റത്. സംഭവത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
വർഗീസ് പയസ്, രാജേഷ് കുമാർ എന്നീ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കാണ് ഈ ആക്രമണത്തിൽ പരിക്കേറ്റത്. പ്രദേശത്ത് വ്യാജമദ്യ വില്പന വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെയെത്തിയത്.
പരിശോധനാ വേളയിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

