കൊല്ലം ഓലയിൽക്കടവിലെ ഒരു സ്വകാര്യ വസതിയിൽ നിന്ന് വൻതോതിൽ സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. ഡാൻസാഫ് (DANSAF) സംഘം നടത്തിയ പരിശോധനയിൽ നൂറ് ഗ്രാമിലധികം തൂക്കം വരുന്ന ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്.
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പ്രണവിൻ്റെ വീട്ടിൽ നിന്നാണ് ലഹരിശേഖരം പിടിച്ചെടുത്തത്. കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 177 എംഡിഎംഎ ഗുളികകളാണ് കണ്ടെത്തിയത്.
ഈ കേസുമായി ബന്ധപ്പെട്ട്, പ്രണവിൻ്റെ കൂട്ടാളിയായ അമ്മൻനട സ്വദേശി വിഷ്ണുവിനെ രാവിലെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാളിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രണവിൻ്റെ വീട്ടിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവസമയത്ത് പ്രണവ് സ്ഥലത്തുണ്ടായിരുന്നില്ല; ഇയാൾ കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബെഹറിനിലേക്ക് യാത്ര തിരിച്ചതായാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

