തിരുവല്ല- കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴിന് സമീപം ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് ലോറിയുടെ കാബിൻ പൂർണ്ണമായും തകർന്നു.
തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് സന്ദീപിനെ പുറത്തെടുത്തത്. ഉടൻ തന്നെ ഇദ്ദേഹത്തെ പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ബസിലെ 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും, 21 പേരെ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിലുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.
പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

