മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന ‘ഐ, നോബഡി’. യുവസംവിധായകൻ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന പാർവതി തിരുവോത്ത്, സിനിമയുടെ വിശേഷങ്ങളും സംവിധായകന്റെ പ്രവർത്തന ശൈലിയും പങ്കുവെക്കുന്നു.
ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ചിത്രത്തിന്റെ പേരിനെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും പാർവതിയുടെ വാക്കുകൾ ഇങ്ങനെ: “ഞാൻ അഭിനയിച്ച 99 ശതമാനം സിനിമകൾക്കും ഇംഗ്ലീഷ് പേരുകളാണ്.
ഐ, നോബഡി. ഗംഭീര പേരല്ലേ? ഒരു സറ്റയർ ആണ് ചിത്രം.
സ്റ്റൈലിസ്റ്റിക് ആയാണ് അത് എടുത്തിരിക്കുന്നത്. ഒരു നടി എന്ന നിലയിൽ വ്യത്യസ്തമായ അനുഭവമായിരുന്നു എനിക്ക്.
ഫിലിം മേക്കിംഗ് സ്റ്റൈലിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് നിസാം ബഷീർ. ക്യാമറ ആംഗിൾ, മൂവ്മെന്റ്, എഡിറ്റിംഗ്, മ്യൂസിക് അങ്ങനെ എല്ലാ കാര്യങ്ങളിലും.
ചിലപ്പോൾ സിനിമയുടെ പശ്ചാത്തല സംഗീതം അദ്ദേഹം സെറ്റിൽ പ്ലേ ചെയ്യാറുണ്ട്. അങ്ങനെയാണ് റിഹേഴ്സലുകൾ നടക്കാറ്.
ആദ്യമായാണ് അഭിനയിച്ച ഒരു സിനിമയുടെ മോണിറ്ററിന് പിന്നിൽ ഇരുന്ന് ഓരോ ഷോട്ടും ഞാൻ കാണുന്നത്. ഞങ്ങളുടെ അഭിനയത്തെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കകളൊന്നുമില്ല.
പക്ഷേ ഇന്ന മൂവ്മെന്റ് കൃത്യമായി വേണമെന്ന് ആവശ്യപ്പെടും. അതിനാൽത്തന്നെ ഒരു മൂവ്മെന്റ് കൊറിയോഗ്രഫി പോലെയാണ് ചിത്രീകരണം തോന്നാറ്”.
സെറ്റിലെ അനുഭവങ്ങളെക്കുറിച്ച് പാർവതി തുടർന്നു: “ശരിക്കും ചിത്രീകരണ സമയത്ത് മോണിറ്ററിൽ നോക്കാൻ എനിക്ക് ഇഷ്ടമല്ല. കാരണം അങ്ങനെ നോക്കിയാൽ അടുത്ത ഷോട്ടിൽ എന്നെ കൂടുതൽ സുന്ദരിയായി കാണാൻ സാധിക്കുന്ന രീതിയിൽ ഞാൻ അഡ്ജസ്റ്റ് ചെയ്യും.
പക്ഷേ ഈ സിനിമയിൽ അത് ചെയ്യണമായിരുന്നു. നിസാമിന്റെ ഫിലിംമേക്കിംഗ് ശൈലിയുടെ വിദ്യാർത്ഥിയായി ഞാൻ മാറി.
എന്തുകൊണ്ടാണ് എന്റെ കഥാപാത്രം അങ്ങനെ പറയുന്നതെന്ന് തിരക്കഥാകൃത്തിനോട് ചോദിച്ചാൽ സമാധാനപൂർവ്വം എന്റെ അടുത്തിരുന്ന് അതേക്കുറിച്ച് സംസാരിക്കുമായിരുന്നു”. ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’, ‘മൈ സ്റ്റോറി’ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ, ഗണപതി, വിനയ് ഫോർട്ട് തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

