തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പി.എം.എൽ.എ (PMLA) കേസ് രജിസ്റ്റർ ചെയ്തു. നിലവിലുള്ള വിജിലൻസ് കേസിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നടപടി.
ഇതോടൊപ്പം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും ഇ.ഡി ഇ.സി.ഐ.ആർ (ECIR) രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസിന്റെ അന്വേഷണ നടപടികളുടെ ഭാഗമായി മാസപ്പടി കേസും ഹവാല കേസും വെവ്വേറെ ഇ.സി.ഐ.ആർ റജിസ്റ്റർ ചെയ്തായിരിക്കും അന്വേഷണം മുന്നോട്ട് കൊണ്ടുപോവുക. അതിനിടെ, വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായി വിജയൻന് അനുമതി നൽകണമോ എന്ന കാര്യത്തിൽ ഹൈക്കോടതി നാളെ വിധി പറയും.
വീണയ്ക്ക് സിഎംആർഎല്ലിൽ നിന്നും പണം ലഭിച്ചതുമായി ബന്ധപ്പെട്ട തുടർന്നുള്ള നിയമനടപടികൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

