ശരീരസൗന്ദര്യത്തിന് അപ്പുറം മനുഷ്യന്റെ നിത്യജീവിതത്തിലെ ആരോഗ്യത്തിന് ഒഴിവാക്കാനാവാത്ത ഘടകമാണ് പ്രോട്ടീന്‍. ഡയറ്റില്‍ പ്രോട്ടീന്‍ ധാരാളമായി ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലര്‍ക്കും ബോധമുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്.
നിത്യേനയുള്ള പ്രോട്ടീന്‍ ആവശ്യകത നിറവേറ്റാന്‍ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
എല്ലാവര്ക്കും ഒരേ അളവ് പ്രോട്ടീനല്ല ആവശ്യം വ്യക്തികളുടെ പ്രായം, ശരീരഭാരം, വ്യായാമ രീതികള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും ഓരോരുത്തര്‍ക്കും വേണ്ട പ്രോട്ടീന്റെ അളവ് നിശ്ചയിക്കപ്പെടുന്നത്.
പൊതുവേ ഒരു കിലോ ശരീരഭാരത്തിന് 0.8 മുതല്‍ 1 ഗ്രാം വരെ പ്രോട്ടീന്‍ ആവശ്യമാണ്. എന്നാല്‍ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നവരും മുതിര്‍ന്ന പൗരന്മാരും ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താതെ കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രം കഴിച്ച്, പിന്നീട് പ്രോട്ടീന്‍ ലക്ഷ്യം നേടിയെടുക്കാം എന്ന് കരുതുന്നത് തെറ്റായ രീതീയാണ്. പ്രഭാതഭക്ഷണം പ്രോട്ടീന്‍ സമ്പുഷ്ടമാക്കുന്നത് വഴി അനാരോഗ്യകരമായ ആഹാരങ്ങളോടുള്ള ആസക്തി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും.
അള്‍ട്രാ പ്രൊസസ്ഡ് പ്രോട്ടീന്‍ ഒഴിവാക്കുക പ്രോട്ടീന്‍ ലഭിക്കുന്നതിനായി അള്‍ട്രാ പ്രൊസസ്ഡ് പ്രോട്ടീന്‍ ഉറവിടങ്ങളെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കണം. പ്രോട്ടീന്‍ ബാറുകള്‍, റെഡി-ടു-ഡ്രിങ്ക് ഷേയ്കുകള്, വിവിധ സ്നാക്കുകള്‍ എന്നിവയ്ക്ക് പകരം മുട്ട, ചിക്കന്‍, നട്സ്, സീഡ്സ്, പനീര്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് ശരീരത്തിന് ഏറെ ഗുണകരം.
കലോറി ഉപഭോഗം ശ്രദ്ധിക്കുക ശരീരഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ പ്രോട്ടീന്‍ അളവ് മാത്രം നോക്കിയാൽ പോരാ, കലോറിയുടെ കാര്യത്തിലും ശ്രദ്ധ വേണം. പ്രോട്ടീന്‍ ടാര്‍ഗെറ്റ് തികയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഹൈ-കലോറി നട്സോ ചിക്കന്‍ വിഭവങ്ങളോ കഴിക്കുന്നത് വണ്ണം കുറയുന്നതിന് പകരം വിപരീത ഫലമാകും ഉണ്ടാക്കുക.
പരസ്യ വാചകങ്ങള്‍ മാത്രം വിശ്വസിക്കരുത് ഉത്പന്നങ്ങളുടെ ലേബലുകളില്‍ ‘ഹൈ പ്രോട്ടീന്‍’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കരുതി അത് പൂര്‍ണ്ണമായും ആരോഗ്യകരമാകണമെന്നില്ല. ഉത്പന്നത്തിലെ പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവ്, കലോറി, സാചുറേറ്റഡ് ഫാറ്റ് എന്നിവയും പ്രത്യേകം പരിശോധിക്കേണ്ടതാണ്.
എല്ലാ പ്രോട്ടീനുകളും ഒരുപോലെയല്ല വിവിധ പ്രോട്ടീനുകളുടെ അമിനോ ആസിഡ് പ്രൊഫൈലുകള്‍ വ്യത്യസ്തമായിരിക്കും. ശരീരത്തിന് ആവശ്യമായ ഒമ്പത് എസെന്‍ഷ്യല്‍ അമിനോ ആസിഡുകളും അടങ്ങിയ ഹൈ ക്വാളിറ്റി പ്രോട്ടീനുകളാണ് മിക്ക മൃഗജന്യ ഉത്പന്നങ്ങളിലുമുള്ളത്.
അതിനാല്‍ ഓരോ പ്രോട്ടീനിലെയും അമിനോ ആസിഡ് ഘടന പരിശോധിച്ച് വേണം ഭക്ഷണക്രമം തിരഞ്ഞെടുക്കാന്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

