പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് കളമൊരുങ്ങുന്നു. നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (എൻസിപിഐ) 17 എംപിമാര്‍ ഉടന്‍ ഭാരതീയ ജനതാ പാർട്ടിയിൽ ചേരുമെന്ന് തൃണമൂല്‍ കോൺഗ്രസ് വിമതനും കൂച്ച് ബിഹാർ എംപിയുമായ ജഗദീഷ് ചന്ദ്ര ബര്‍മ വ്യക്തമാക്കി.
പാര്‍ട്ടിയുടെ ആകെ 20 എംപിമാരില്‍ 17 പേരും ബിജെപി പാളയത്തിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. വരുന്ന ദുർഗാ പൂജ വേളയിലോ അതിനുശേഷമോ ഔദ്യോഗിക പ്രവേശനം ഉണ്ടായേക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.
മൂന്നില്‍ രണ്ട് ഭാഗത്തിലധികം അംഗങ്ങള്‍ ഒന്നിച്ച് പാര്‍ട്ടി മാറുന്നതിനാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള തടസ്സങ്ങൾ നേരിടേണ്ടി വരില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. 2022-ൽ രജിസ്റ്റർ ചെയ്ത പാർട്ടിയിൽ ഈ വർഷം ജൂണിലാണ് തൃണമൂൽ വിമതർ എത്തിയത്.
എങ്കിലും, ഈ രാഷ്ട്രീയ നീറ്റലുകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഭരണകക്ഷിയായ ബിജെപി തയ്യാറായിട്ടില്ല. ആഗ്രഹമുണ്ടെന്ന് കരുതി മാത്രം ആരെയും പെട്ടെന്ന് പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്നും, ഇതിനായി വിശദമായ പരിശോധനകളും കൂടിയാലോചനകളും ആവശ്യമാണെന്നും ബിജെപി നേതാവ് സാമിക് ഭട്ടാചാര്യ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

