മൊബൈൽ ഫോണുകളുടെ റീസെയിൽ വിലയിലുണ്ടായ വർധനവിൽ ലോകത്ത് ഏറ്റവും മുന്നിൽ ഇന്ത്യ. 2026-ൽ മാത്രം 21 ശതമാനമാണ് രാജ്യത്ത് വില ഉയർന്നത്.
എന്നാൽ ലോകത്ത് ശരാശരി 15 ശതമാനം വർധനവാണ് റീടൈൽ വിലയിലുണ്ടായത്. ഐഫോൺ ഉൾപ്പെടെയുള്ള പ്രമുഖ സ്മാർട്ട്ഫോണുകളുടെ വിലയാണ് ഇന്ത്യയിൽ കുതിച്ചുയർന്നിരിക്കുന്നത്.
എന്താണ് ഇന്ത്യയിലെ ഈ വിലവർധനവിന് കാരണം? മൊബൈൽ ഫോണുകൾക്ക് ഇന്ത്യയിലാണ് ഏറ്റവുമധികം വില കൂടിയതെന്ന് പറയുന്നതിന് പിന്നിലെ കാരണം വളരെ ലളിതമാണ്. ഇന്ത്യൻ മൊബൈൽ വിപണിയുടെ 51 ശതമാനവും 20,000 രൂപയിൽ താഴെ വിലയുള്ള ലോ-എൻഡ്, മിഡ്-എൻഡ് വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്.
പ്രീമിയം സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് മേൽപ്പറഞ്ഞ റേഞ്ചുകളിലുള്ള ഫോണുകൾക്കാണ് വലിയ തോതിൽ വിലകൂടിയത്. പ്രീമിയം ഫോണുകളുടെ വിൽപ്പന കൂടുതലുള്ള രാജ്യങ്ങളിൽ ഈ വിലവ്യത്യാസം താരതമ്യേന കുറവാണ്.
ചൈനയിൽ 10 ശതമാനം വർധന റിപ്പോർട്ട് ചെയ്തപ്പോൾ യൂറോപ്പിലാകെ ശരാശരി 7 ശതമാനം വർധനയാണുണ്ടായത്. യുഎസിൽ 5 ശതമാനം വിലവർധനവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഏഷ്യ പസഫിക് മേഖലയിൽ 19 ശതമാനം വിലവർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫോണുകൾക്ക് പെട്ടെന്ന് വിലയുയരാനുള്ള ആഗോള കാരണങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായുള്ള (AI) ഹൈ ബാൻഡ്വിഡ്ത് മെമ്മറിക്കായി ചിപ്പ് ഉൽപ്പാദകർ തങ്ങളുടെ ഫാക്ടറികളും വിഭവങ്ങളും കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതാണ് വിലവർധനവിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ചിപ്പ് ക്ഷാമവും, ബേസിക് മെമ്മറി കോമ്പോണന്റുകളുടെ ലഭ്യതക്കുറവും വിലക്കയറ്റവും സ്മാർട്ട്ഫോൺ വില ആഗോളതലത്തിൽ തന്നെ കുതിച്ചുയരാൻ കാരണമായി മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

