സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എതിരെ കടുത്ത വിമര്‍ശനവുമായി ടി.കെ.
ഗോവിന്ദന് എം.എല്‍.എ രംഗത്ത്. തനിക്കെതിരെ ഉയര്‍ന്ന ‘വര്ഗവഞ്ചകൻ’ എന്ന പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എം.വി. ഗോവിന്ദന് കാണിച്ചത്രയും വഞ്ചന താന്‍ ജീവിതത്തില്‍ കാണിച്ചിട്ടില്ലെന്നും യഥാര്‍ത്ഥത്തില്‍ ആരാണ് വര്‍ഗവഞ്ചകനെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗവഞ്ചകരെന്ന് ടി.കെ. ഗോവിന്ദന് തുറന്നടിച്ചു.
പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ സജീവമായി നടന്നിട്ടുള്ള വ്യക്തിയാണ് എം.വി. ഗോവിന്ദന്.
രാഷ്ട്രീയ പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്തി താന്‍ ഇതുവരെ പണം സമ്പാദിച്ചിട്ടില്ല. പാര്‍ട്ടിയുടെ പേര് പറഞ്ഞ് ബിസിനസ് നടത്തിയിട്ടില്ലാത്തതിനാല്‍ തനിക്കെതിരെ ഇതുവരെ യാതൊരുവിധ കേസും നിലവിലില്ല.
ബിസിനസ് ആവശ്യങ്ങള്‍ക്കായി എ.കെ.ജി സെന്റര്‍ പോലും ഉപയോഗിച്ചത് എം.വി. ഗോവിന്ദന് സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ അടിയന്തിര സാഹചര്യമുണ്ടായപ്പോള്‍ എല്ലാറ്റിനും അവധി നല്കി സ്കൂള്‍ അധ്യാപക ജോലിയിലേക്ക് മടങ്ങിപ്പോയ ചരിത്രമുള്ളയാളാണ് എം.വി. ഗോവിന്ദന്.
അത്തരത്തിലുള്ള ഒരാളാണ് ഇപ്പോള്‍ തന്നെ വര്‍ഗവഞ്ചകനെന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വര്ഗവഞ്ചകന് എന്ന ആക്ഷേപം പുതിയതല്ലെന്നും, പാര്‍ട്ടി പിളര്‍പ്പിന്റെ കാലഘട്ടത്തില്‍ മഹാനായ എ.കെ.ജിയും ഇ.എം.എസ്ഉം അടക്കമുള്ള സമുന്നത നേതാക്കള്‍ക്ക് പോലും അത്തരം വിളികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ടി.കെ.
ഗോവിന്ദന് ഓര്‍മ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

