ഗാന്ധിനഗറിലാണ് സംഭവം നടന്നിരിക്കുന്നത്. 500 രൂപ കറൻസിയിലുള്ള ഗാന്ധി ചിത്രത്തിനോടു അനാദരവ് കാട്ടിയതിന് ഇൻഫ്ലുവൻസർ ഗുജറാത്ത് പൊലീസിന്റെ പിടിയിലായി.
സൂറത്തിൽ താമസിക്കുന്ന സിമ്രാൻ പട്ടേൽ (47) ആണ് അറസ്റ്റിലായത്. വീട്ടമ്മയായ സിമ്രാന് സമൂഹമാധ്യമത്തിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്സാണുള്ളത്.
ഗാന്ധി ജയന്തിയുടെ തലേദിവസമായ ഒക്ടോബർ ഒന്നിനു 500 രൂപയുടെ കറൻസി നോട്ടിന്റെ ചിത്രം ആക്ഷേപകരമായ രീതിയിൽ റീൽസാക്കി സിമ്രാൻ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതിനോടൊപ്പം ലൈംഗിക പരാമർശത്തോടുകൂടിയ ആംഗ്യങ്ങളും റീൽസിൽ ഇവർ നടത്തിയിരുന്നു.
ഈ സംഭവത്തിൽ ഒട്ടേറെപ്പേർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തുടർന്ന് ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിമ്രാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗൗ രക്ഷാ മഞ്ച് എന്ന സംഘടനയുടെ നേതാവായ ധർമ്മേഷ് ഗാമിയാണ് യുവതിക്കെതിരെ പൊലീസിൽ ഔദ്യോഗികമായി പരാതിപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

