ടെഹ്റാൻ: അമേരിക്കയുടെ ഭാഗത്തുനിന്നും വീണ്ടും സൈനിക നടപടിയുണ്ടായാൽ തിരിച്ചടി പൂർണ്ണമായും നിയന്ത്രണാതീതമാകുമെന്നും പശ്ചിമേഷ്യയാകെ സംഘർഷം വ്യാപിക്കുമെന്നും ഇറാൻറെ ഔദ്യോഗിക മുന്നറിയിപ്പ്. ഇറാനിയൻ സൈനിക നേതൃത്വമാണ് ഈ നിർണ്ണായക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അമേരിക്ക പുനരാരംഭിച്ചേക്കുമോയെന്ന ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിനിടയിൽ, ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിച്ച ഒരു എണ്ണക്കപ്പലിനെ ഇറാൻറെ വിപ്ലവ സേന തടഞ്ഞു തിരിച്ചയച്ചു.
മറ്റ് ചില കപ്പലുകൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങൾ ഉണ്ടായതായും മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മറുഭാഗത്ത്, തലസ്ഥാനമായ സൻആ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഹൂത്തി വിമതരുടെ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സൗദി അറേബ്യയും യെമനും സംയുക്തമായി വലിയ തോതിലുള്ള സൈനിക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ബാബ് അൽ മന്ദബ് കടലിടുക്കിന്റെ തന്ത്രപ്രധാനമായ മേഖലകൾ സംയുക്ത സൈന്യം തിരിച്ചുപിടിച്ചതായി അവകാശപ്പെട്ടു. ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ നൂറോളം യുദ്ധവിമാനങ്ങളാണ് വ്യോമാക്രമണങ്ങൾ നടത്തുന്നത്.
ഇതുവരെ ഹൂത്തികളുടെ 324 കേന്ദ്രങ്ങൾ സംയുക്ത സേന തകർത്തു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

