സംസ്ഥാനത്ത് റോഡ് നിർമാണത്തിലെ അശാസ്ത്രീയതയെ തുടർന്നുണ്ടായ ദുരിതത്തിന് പരിഹാരം കാണുന്നു. കങ്ങഴയിൽ ഓട
നിർമിക്കാതെ നിർമിച്ച റോഡ് കുത്തിപ്പൊളിച്ച് പുതിയ ഓടയുടെ നിർമാണം ആരംഭിച്ചു. പത്തനാട് – മൂലേപ്പീടിക റോഡിൽ കങ്ങഴ ക്ഷേത്രത്തിന് സമീപമാണ് ഈ നടപടി.
നേരത്തെ വെള്ളക്കെട്ട് ഭീഷണിയുള്ള പ്രദേശമായതിനാൽ ഇവിടെ റോഡിൽ ഇന്റർലോക്ക് കട്ടകളായിരുന്നു പാകിയിരുന്നത്. എന്നാൽ മഴവെള്ളം ഓടയിലേക്ക് ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതിനാൽ വെള്ളം റോഡിലൂടെ നിരന്നൊഴുകി വലിയ രീതിയിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായി.
ഇതോടെ പ്രദേശത്ത് യാത്രാക്ലേശവും രൂക്ഷമായി. നാട്ടുകാർ നിരന്തരമായി പരാതിപ്പെട്ടതിനെ തുടർന്നാണ് അധികൃതർ ഇപ്പോൾ ഇന്റർലോക്ക് കട്ടകൾ സ്ഥാപിച്ച ഭാഗം കുത്തിപ്പൊളിച്ച് ഓട
നിർമിക്കുന്നത്. ഇതിനുമുമ്പ് മൂലേപ്പീടിക ഭാഗങ്ങളിലും നടപ്പാതകളിലെ ഇന്റർലോക്ക് കട്ടകൾ ഇളക്കിമാറ്റി വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു.
ശക്തമായ മഴ പെയ്യുമ്പോൾ സമീപത്തെ പറമ്പുകളിൽ നിന്നും വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതാണ് പ്രധാന പ്രശ്നം. പലയിടത്തും ഓടകളും കലുങ്കുകളും സ്ഥാപിച്ചാണ് റോഡ് നിർമിച്ചതെങ്കിലും, നിരന്ന പ്രദേശങ്ങളിലടക്കം ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

