കൊട്ടാരക്കര മേഖലയിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ ‘ഓപ്പറേഷൻ തെളിമ’ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് 8 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ലൈസൻസില്ലാതെയും കടുത്ത വൃത്തിഹീനമായ സാഹചര്യത്തിലുമായിരുന്നു ഇവയുടെ പ്രവർത്തനം.
കൂടാതെ, പരിശോധനയിൽ പഴകിയ 20 ലീറ്റർ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ച ഒട്ടേറെ സ്ഥാപനങ്ങൾക്ക് പിഴയീടാക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.
കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിലായി 6 സംഘങ്ങളായി തിരിഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. തട്ടുകടകൾ, പൊരിപ്പു കടകൾ, രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങൾ എന്നിവയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം.
പലഹാരങ്ങളും മാംസവും വറുക്കാനും പൊരിക്കാനുമായി ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സഞ്ചരിക്കുന്ന പരിശോധനാ സംവിധാനവും സജ്ജീകരിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയും പഴകിയ എണ്ണ ഉപയോഗിച്ചും പ്രവർത്തിച്ച പുലമൺ എഎൽബി.
ബേക്കറി ആൻഡ് ഫ്രൂട്ട്സ്, ഡെയ്ലി ഫുഡ്സ്, ശ്രീദുർഗ, ഇഞ്ചക്കാട് ഹോട്ടൽ ഗ്രാൻഡ്, മൈലം ബൂസ്റ്റർ ചായ, പുലമൺ നന്മ ഫുഡ്സ്, കെഎസ്ഇബിക്കു സമീപം മലയാളി കഫേ, മൈലം സോങ് മം ബർഗർ എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്. വൃത്തിയഹീനമായ അന്തരീക്ഷം, പഴകിയ എണ്ണയുടെ ഉപയോഗം എന്നിവയുൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയ 11 കടകൾക്കാണ് പിഴ ഈടാക്കുന്നതിനായി നോട്ടീസ് നൽകിയിട്ടുള്ളത്.
ഭക്ഷ്യസുരക്ഷ ജോയിന്റ് കമ്മിഷണർ എസ്. അജി, അസി.
കമ്മിഷണർ എ. സക്കീർഹൂസൈൻ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു പരിശോധനാ നടപടികൾ ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

