കൊച്ചിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 12 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ഇവരില്‍ നിന്നും 60 കുപ്പിയോളം ഹെറോയിൻ കണ്ടെടുത്തു.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ നൽകിയ നിർദേശാനുസരണം പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം നടന്ന റെയ്ഡിൽ പെരുമ്പാവൂർ ബസ് സ്റ്റാൻഡ്, ഫിഷ് മാർക്കറ്റ് ഉൾപ്പെടെയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഒക്കൽ കാരിക്കോട് ഭാഗത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ 20 കുപ്പി മയക്കുമരുന്നുമായി അസം സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിശോധനകൾക്കായി പരിശീലനം സിദ്ധിച്ച പൊലീസ് നായയുടെ സേവനവും ഉപയോഗപ്പെടുത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച വ്യാപകമായ ഈ പരിശോധന രാത്രി വൈകിയും തുടർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

