മലപ്പുറം ജില്ലയിലെ വണ്ടൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം. കാപ്പിൽ സ്വദേശികളായ വിശാഖ്, ജിതിൻ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.
ഇരുവരുടെയും കൈകൾക്കാണ് വെട്ടേറ്റത്. കാപ്പിൽ ടൗൺ കേന്ദ്രീകരിച്ചായിരുന്നു സംഭവം നടന്നത്.
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
ഒരു വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നാണ് ബിജെപിയുടെ വാദം. വണ്ടൂർ പഞ്ചായത്ത് 24-ാം വാർഡ് മെമ്പർ സലാം, സിപിഐഎം പ്രവർത്തകനായ ജിത്തു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ബിജെപി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

