മലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതൃത്വവും മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും രംഗത്തെത്തി. ഹൈക്കമാൻഡിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
“വിഡി സതീശന് അഭിന്ദനങ്ങൾ നേരുന്നുവെന്ന്” അദ്ദേഹം പറഞ്ഞു. കേരള ജനതയുടെ വികാരം മാനിച്ചുകൊണ്ടുള്ള ഈ തീരുമാനത്തെ ലീഗ് പിന്തുണയ്ക്കുന്നതായും, വരാനിരിക്കുന്ന അഞ്ച് വർഷം യുഡിഎഫിന്റെ ഭരണമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിന്റെ അഭിപ്രായം തേടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും, പാർട്ടിയുടെ നിലപാട് കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗ് മന്ത്രിമാരെ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അവർ അറിയിച്ചു.
അതേസമയം, ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. “അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ.
പാര്ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും” അദ്ദേഹം വ്യക്തമാക്കി. വി ഡി സതീശനും പുതിയ സർക്കാരിനും തന്റെ പൂർണ്ണ പിന്തുണയുണ്ടാകും.
ഇതുവരെ നടന്ന ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നും, പാർട്ടിയുടെ ഉന്നത നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പ്രഖ്യാപന വേളയിൽ താൻ മാറിനിന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

