രാം ചരൺ നായകനാകുന്ന പുതിയ ചിത്രമാണ് ‘പെദ്ധി’. 2026 ജൂൺ നാലിന് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും.
ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്.
മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. നേരത്തെ മാർച്ചിലും, പിന്നീട് ഏപ്രിലിലും റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, ചിത്രീകരണ ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നതിനാലാണ് തീയതി പുനഃക്രമീകരിച്ചത്.
ചിത്രത്തിൻ്റെ ദൈർഘ്യമാണ് നിലവിൽ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. മൂന്ന് മണിക്കൂറും 10 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
സമീപകാലത്ത് പുറത്തിറങ്ങിയ വൻ ഹിറ്റ് ചിത്രങ്ങൾ മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ളവയായിരുന്നെങ്കിലും, രാം ചരൺ ചിത്രം അത്രയും ദൈർഘ്യത്തിൽ എത്തുമ്പോൾ ഏറെ ആവേശത്തിലാണ് ആരാധകർ. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററിൽ മാസ്സ് ലുക്കിലാണ് രാം ചരണിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഗുസ്തി പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിനായി നടൻ നടത്തിയ ശാരീരിക പരിവർത്തനം ഗ്ലിമ്പ്സ് വീഡിയോയിലൂടെ ഇതിനകം ശ്രദ്ധ നേടിയിരുന്നു. ഗുസ്തിക്ക് പുറമെ ക്രിക്കറ്റും ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിൽ ഉൾപ്പെടുന്നുണ്ട്.
ബോളിവുഡ് താരം ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ നിർണ്ണായക വേഷത്തിലുണ്ട്.
രാം ചരൺ-ശിവരാജ് കുമാർ ടീം ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. എ ആർ റഹ്മാൻ സംഗീതം നൽകിയ “ചികിരി ചികിരി”, “റായ് റായ് രാ രാ” എന്നീ ഗാനങ്ങൾ ഇതിനോടകം ആഗോളതലത്തിൽ തരംഗമായി മാറിയിട്ടുണ്ട്.
ഹൈദരാബാദിൽ നിർമ്മിച്ച വമ്പൻ സെറ്റിൽ ചിത്രീകരിച്ച പ്രത്യേക ഗാനത്തോടെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിൽ ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന, സംവിധാനം: ബുചി ബാബു സന, അവതരണം: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം: വെങ്കട
സതീഷ് കിലാരു, ബാനർ: വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ: ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വി. വൈ.
പ്രവീൺ കുമാർ, ഛായാഗ്രഹണം: രത്നവേലു, സംഗീതം: എ ആർ റഹ്മാൻ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

