തൃശൂര് ജില്ലയിലെ നാട്ടികയിലുണ്ടായ ടോള് പിരിവ് തര്ക്കങ്ങളില് സര്ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില് അറിയിച്ചു. ഈ വിഷയത്തില് ആവശ്യമായ നടപടികള് സ്വീകരിക്കുന്നതിനായി തൃശൂർ ജില്ലാ കളക്ടറെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയില് പ്രതിപക്ഷ നിരയില് നിന്നുള്ള കെ രാജന് എംഎല്എ ആണ് ഈ വിഷയം സഭയുടെ ശ്രദ്ധയില്പ്പെടുത്തിയത്. നാട്ടികയില് സിപിഐ പ്രവര്ത്തകര് ഉള്പ്പെടെയുള്ളവര്ക്ക് നേരെ പോലീസ് ലാത്തിച്ചാര്ജില് മര്ദനമേറ്റ ഗൗരവകരമായ വിഷയം എംഎല്എ സഭയില് ഉന്നയിച്ചു.
അതിനിടെ, ടോള് പ്ലാസയിലേക്ക് എല്ഡിഎഫും യുഡിഎഫും സംയുക്തമായി നടത്തിയ മാര്ച്ചില് സംഘര്ഷാവസ്ഥ രൂപപ്പെട്ടു. ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില് ചേര്ന്ന സര്വ്വകക്ഷിയോഗം യാതൊരുവിധ തീരുമാനത്തിലും എത്തിച്ചേരാതെ പിരിഞ്ഞതിനെ തുടർന്നാണ് ടോള് പ്ലാസയിലേക്ക് പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

