ഐപിഎൽ ഗ്രൂപ്പ് ഘട്ടം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, പ്ലേ ഓഫ് പോരാട്ടം അതിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. നിലവിലെ പോയിന്റ് പട്ടികയനുസരിച്ച് മൂന്ന് ടീമുകൾ പ്ലേ ഓഫിന് തൊട്ടരികിലെത്തിയപ്പോൾ, മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും മാത്രമാണ് ടൂർണമെന്റിൽ നിന്ന് പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്തായത്. ശേഷിക്കുന്ന എട്ട് ടീമുകൾക്കും പ്ലേ ഓഫ് പ്രവേശനത്തിന് സാധ്യതയുണ്ടെങ്കിലും ഓരോ ടീമിന്റെയും നില വ്യത്യസ്തമാണ്.
പുതിയ കണക്കുകൾ പ്രകാരം 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് വീതമുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കാണ് കൂടുതൽ സാധ്യത. ഗുജറാത്തിന് 80.2 ശതമാനവും, ആർസിബിക്ക് 80.1 ശതമാനവും, ഹൈദരാബാദിന് 80 ശതമാനവുമാണ് പ്ലേ ഓഫ് സാധ്യത കൽപ്പിക്കപ്പെടുന്നത്.
തുടർച്ചയായി നാലു മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും 11 കളികളിൽ നിന്ന് 13 പോയിന്റുള്ള പഞ്ചാബ് കിംഗ്സിന് ഇപ്പോഴും 62.5 ശതമാനം സാധ്യതയുണ്ട്. 13 പോയിന്റുള്ള പഞ്ചാബ് നിലവിൽ നാലാം സ്ഥാനത്ത് പ്രതീക്ഷ നിലനിർത്തുന്നു.
അഞ്ചാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേ ഓഫിലെത്താൻ 42.7 ശതമാനം സാധ്യതയാണുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയിച്ചാൽ ചെന്നൈക്ക് പ്ലേ ഓഫിലെത്താം.
രണ്ട് വിജയങ്ങൾ മാത്രമാണ് നേടുന്നതെങ്കിൽ നെറ്റ് റൺറേറ്റ് നിർണായകമാകും. തുടക്കത്തിൽ മുന്നേറിയ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യത 41.8 ശതമാനമായി ഇടിഞ്ഞു.
കൊൽക്കത്തക്ക് 11.6 ശതമാനവും, സാങ്കേതികമായി പുറത്തായിട്ടില്ലാത്ത ഡൽഹി ക്യാപിറ്റൽസിന് 1.2 ശതമാനം സാധ്യതയുമാണ് അവശേഷിക്കുന്നത്. ഇത സംബന്ധിച്ച് പുറത്തുവന്ന കുറിപ്പ് ഇങ്ങനെ: “Bring out your calculators, it’s time for some Playoffs math!
With 8 teams still in the hunt, every run, wicket, and result could change the equation. Who are you backing? #TATAIPL Race to Playoffs 2026 #GTvSRH | TUE, MAY 12, 6:30 PM” 10 ടീമുകൾ മത്സരിക്കുന്ന ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ കുറഞ്ഞത് 16 പോയിന്റാണ് വേണ്ടത്.
കഴിഞ്ഞ മൂന്ന് സീസണുകളിലും നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ടീമുകൾക്ക് 16 പോയിന്റ് ഉണ്ടായിരുന്നു. 14 പോയിന്റിൽ പ്ലേ ഓഫ് പ്രവേശനം സാധ്യമാകണമെങ്കിൽ മറ്റ് ടീമുകളുടെ ഫലത്തെയും മികച്ച നെറ്റ് റൺറേറ്റിനെയും ആശ്രയിക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

