ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി.
അസം നൗഗാവ് സ്വദേശിയായ ത്വരീബുൾ ഇസ്ലാം (29) ആണ് അറസ്റ്റിലായത്. പുല്ലുവഴി മനക്കപ്പടി ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു ഇയാൾ ലഹരിവസ്തുക്കളുടെ കച്ചവടം നടത്തിയിരുന്നത്. ചെറിയ കുപ്പികളിലാക്കിയാണ് ഹെറോയിൻ വിൽപന നടത്തിയിരുന്നത്.
ഒരു കുപ്പിക്ക് 2,000 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. അസമിൽ നിന്നാണ് ഹെറോയിൻ എത്തിച്ചിരുന്നതെന്ന് ഇയാൾ പൊലീസിനോട് വ്യക്തമാക്കി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുകാലങ്ങളായി ഇയാൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പൊലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ബിനുകുമാർ, സർക്കിൾ ഇൻസ്പെക്ടർ റിൻസ്.എം.തോമസ്, എസ്ഐമാരായ എൽദോ പോൾ, അഭിലാഷ്, എഎസ്ഐ പി.ഐ.അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ.അഫ്സൽ, അരുൺ.കെ.കരുൺ, റോബിൻ ജോയ്, രഞ്ജു.വി.തങ്കപ്പൻ, രൂപേഷ്, ധന്യ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണത്തിൽ പങ്കെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

