കൊല്ലം കരുനാഗപ്പള്ളിയിൽ മഫ്തിയിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കാപ്പ പ്രതിയെയും കൂട്ടിയാണ് അടൂരിലെ പോലീസ് സംഘം പ്രതിയെ പിടികൂടാൻ പോയതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്പിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.
അടൂർ എസ്എച്ച്ഒ ജിനുവിനെയും സംഘത്തെയുമാണ് സ്ത്രീകൾ അടങ്ങുന്ന സംഘം ആക്രമിച്ചത്. അടൂർ സ്റ്റേഷനിലെ വധശ്രമ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്.
എസ്ഐക്കും പോലീസുകാരനും ഒപ്പം കാപ്പ പ്രതിയും ഉണ്ടായിരുന്നു. പോലീസ് നടപടി തടഞ്ഞതോടെയാണ് പ്രദേശത്ത് കൈയ്യാങ്കളി ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിച്ചതിന് 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, സംഭവസ്ഥലത്ത് സ്ത്രീകളെ പൊലീസ് മർദ്ദിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
പരിശോധനാ സമയത്ത് വനിതാ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ക്രിമിനൽ കേസ് പ്രതിക്കൊപ്പമാണ് അടൂർ പോലീസ് എത്തിയതെന്നും ആരോപണം ശക്തമാണ്.
കൂടാതെ, കരുനാഗപ്പള്ളി പൊലീസിനെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു അടൂർ പൊലീസിന്റെ ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

