പത്തനംതിട്ട നഗരസഭയിലെ ഒന്നാം വാർഡിൽ രൂക്ഷമായി തുടരുന്ന ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വാർഡ് സഭയുടെ പ്രമേയം. മുണ്ടുകോട്ടക്കൽ, ഏനാദി മുരുപ്പേൽ, കാഞ്ഞിരംനിൽക്കുന്നൽ, കരുമ്പിൽ എന്നീ പ്രദേശങ്ങളിലെ കടുത്ത കുടിവെള്ളക്ഷാമം കണക്കിലെടുത്ത്, ഈ മേഖലകളെ നഗരസഭ നടപ്പിലാക്കുന്ന അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.
വാർഡ് കൗൺസിലർ സജി.കെ.സൈമണിന്റെ പ്രത്യേക നിർദേശപ്രകാരം ജോസ്.എം.ജോർജ് ആണ് വാർഡ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. കൗൺസിലർ സജി.കെ.സൈമൺ അധ്യക്ഷത വഹിച്ച യോഗം പത്തനംതിട്ട
മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ ആൻസി തോമസ്, കാവ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.കെ.അർജുനൻ, സജിനി മോഹൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
പ്രദേശത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് വാർഡ് സഭയുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

